തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്ത്വം അറിയിച്ചു. രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ പറഞ്ഞു.