തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം ഉടനില്ലെന്ന് എന്‍സിപി. കോടതിവിധി പരിശോധിച്ച ശേഷം മാത്രം രാജിവെച്ചാല്‍ മതിയെന്നാണ് എന്‍ സി പി നേതൃത്വം നിലപാടെടുത്തിരിക്കുന്നത്. ഇന്നു രാവിലെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും ഇക്കാര്യമാണ് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും മന്ത്രി തോമസ് ചാണ്ടിയും വ്യക്തമാക്കിയത്. എന്‍സിപിയുടെ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.