വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ അഭിപ്രായങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ . രാജീവ്ചന്ദ്രശേഖര്‍. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ അഭിപ്രായങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാം. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനും ബിജെപി അധ്യക്ഷൻ ഫേസ് ബുക്ക് പോസ്റ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

ഓരോ വ്യകതിക്കും സ്വന്തം വാര്‍ഡ്, പഞ്ചായത്ത്,മുന്‍സിപാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ എന്ത് മാറ്റമാണ് അഗ്രഹിക്കുന്നതെന്ന് ആശങ്ങളും അഭിപ്രായങ്ങളും സ്വപ്നങ്ങളും പങ്ക് വയ്ക്കാന്‍ അവസരം നല്‍കുകയാണ് ബിജെപി. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രാദേശികതലത്തില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.