തിരുവനന്തപുരം കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ശബരീനാഥനെ കോൺഗ്രസ് കളത്തിലിറങ്ങിയതോടെ പോരാട്ടം കനക്കുന്നു. ഭരണം നിലനിർത്താൻ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളെ രംഗത്തിറക്കുമ്പോൾ, വി വി രാജേഷിൻ്റെ നേതൃത്വത്തിലാണ് ബിജെപിയുടെ പോരാട്ടം
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാന പോരാട്ടമായ തലസ്ഥാനത്തെ നഗര ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. തിരുവനന്തപുരം കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ മുൻ എം എൽ എ കെ എസ് ശബരീനാഥനെ മുൻ നിർത്തി കോണ്‍ഗ്രസ് തന്ത്രങ്ങൾ മെനഞ്ഞ് ഒരു മുഴം മുന്നേ കളത്തിലെത്തിയതോടെ സി പി എമ്മും ബി ജെ പിയും മറു തന്ത്രങ്ങൾ മെനയുകയാണ്. ഭരണം നിലനിര്‍ത്താൻ ശ്രമിക്കുന്ന സി പി എം എസ് പി ദീപക്ക് അടക്കമുള്ള 3 ജില്ലാ കമ്മിറ്റി അംഗങ്ങളെ സ്ഥാനാര്‍ഥികളാക്കുമെന്നാണ് വ്യക്തമാകുന്നത്. നഗരസഭ പിടിക്കാൻ തയ്യാറെടുക്കുന്ന ബി ജെ പിയാകട്ടെ വി വി രാജേഷ് അടക്കമുള്ളവരെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്.
ശബരി സ്ട്രൈക്കുമായി കോൺഗ്രസ്
കഴിഞ്ഞ തവണ ദയനീയമായി മൂന്നാമതെത്തിയതോടെയാണ് കോൺഗ്രസ് ഇക്കുറി ആദ്യം തന്നെ കളം പിടിക്കാൻ രംഗത്തെത്തിയത്. നഗരത്തിലും ജില്ലയിലും ബി ജെ പിയുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്. ഇത്തണവയും തലസ്ഥാന നഗരത്തിൽ ദയനീയ സ്ഥിതി അവര്‍ത്തിച്ചാൽ സംസ്ഥാന ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന് തന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവും കോൺഗ്രസ് തന്ത്രങ്ങളിൽ കാണാം. അതിനാലാണ് എ ഐ സി സി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് മുന്‍ എം എൽ എ അടക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ശബരീനാഥൻ കവടിയാര്‍ വാര്‍ഡിലാകും പോരിനിറങ്ങുക. മുന്‍ കെ പി സി സി അധ്യക്ഷൻമാരാണ് നഗരസഭയിൽ യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാൻ ഏറ്റെടുക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുരളീധരന്‍റെ മേൽനോട്ടത്തിൽ. കോണ്‍ഗ്രസിന് സാധ്യതയുള്ള സീറ്റുകളിൽ ഘടകക്ഷികള്‍ അവകാശ വാദം ഉന്നയിക്കുമ്പോള്‍ അവരെ അനുനയിപ്പിക്കാനുള്ള ചുമതല മുൻ യു ഡി എഫ് കണ്‍വീനര്‍ കൂടിയായ എം എം ഹസ്സനാണ്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. പട്ടികയിലെ ഇളമുറക്കാരി കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ്. തലസ്ഥാനത്തെ കെ എസ് യു സമരങ്ങളുടെ അമരത്തുള്ള വൈഷ്ണ മത്സരിക്കുന്നത് സി പി എമ്മിൻറെ സിറ്റിംഗ് സീറ്റായ മുട്ടടയിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാടും മുൻ എം പി എ ചാൾസിന്‍റെ മരുമകൾ ഷെർളി പാളയം വാർഡിലും കളത്തിലിറങ്ങും. സീനിയർ നേതാവ് ജോൺസൺ ജോസഫ് ഉള്ളൂരിലും അനിൽകുമാർ പേട്ടയിലും മേരി പുഷ്പം കുന്നുകുഴിയിലും ആശാ സമരത്തിൽ പങ്കെടുത്ത എസ് ബി രാജി കാച്ചാണിയിലും മത്സരിക്കും.
3 ജില്ലാ കമ്മിറ്റി അംഗങ്ങളുമായി സിപിഎം
എതിര്‍പക്ഷത്ത് ആരിറങ്ങിയാലും തിരുവനന്തപുരത്ത് ഭരണം മാറില്ലെന്ന ആത്മവിശ്വാസത്തോടെയാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. സി പിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, എസ് എ സുന്ദര്‍, അര്‍ പി ശിവജി എന്നിവര്‍ നഗരസഭയിൽ സ്ഥാനാര്‍ഥികളാകുമെന്നാണ് വ്യക്തമാകുന്നത്. മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു എന്നിവരും മത്സര രംഗത്തുണ്ടാകും.
ബി ജെ പിയെ വി വി രാജേഷ് നയിക്കും
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത്. തിരുവനന്തപുരം പിടിക്കണമെന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദശം യാഥാർഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് സംസ്ഥാന ഘടകം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ള ബി ജെ പി സംസ്ഥാന ഭാരവാഹിയായിരുന്ന വി വി രാജേഷാകും തെരഞ്ഞെടുപ്പ് രംഗത്തെ നയിക്കുക. സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മുന്‍ നിര നേതാക്കള്‍ സ്ഥാനാര്‍ഥികളാകുന്ന തലസ്ഥാനത്തെ മത്സരം സംസ്ഥാനമാകെ ഉറ്റുനോക്കുന്നതായിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികൾ
കഴക്കൂട്ടം- എംഎസ് അനിൽകുമാര്‍
കാട്ടായിക്കേണം- എ സുചിത്ര
പൗഡിക്കോണം- ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം- വിഎ സരിത
കാര്യവട്ടം- ജയന്തി
പാങ്ങപ്പാറ-നീതു രഘുവരൻ
പാതിരിപ്പള്ളി-എസ്‍പി സജികുമാര്ഡ
അമ്പലംമുക്ക്- എ അഖില
കുടപ്പനക്കുന്ന്- എസ് അനിത
നെട്ടയം- ആശ മുരളി
കാച്ചാണി- എസ്‍ബി രാജി
വാഴോട്ടുകോണം- പി സദാനന്ദൻ
കൊടുങ്ങാനൂര്‍- എസ് രാധാകൃഷ്ണൻ നായര്‍
വട്ടിയൂര്‍ക്കാവ്- എസ് ഉദയകുമാര്‍
കാഞ്ഞിരംപാറ- എസ്‍ രവീന്ദ്രൻ നായര്‍
പേരൂര്‍ക്കട- ജി മോഹനൻ
കവടിയാര്‍- കെഎസ് ശബരീനാഥൻ
മുട്ടട-വൈഷ്ണ സുരേഷ്
ചെട്ടിവിളാകം- ബി കൃഷ്ണകുമാര്‍
കിണവൂര്‍- ബി സുഭാഷ്
നാലാഞ്ചിറ- ത്രേസ്യാമ്മ തോമസ്
ഉള്ളൂര്‍- ജോണ്‍സണ്‍ ജോസഫ്
മെഡിക്കൽ കോളേജ്- വിഎസ് ആശ
പട്ടം- പി രേഷ്മ
കേശവദാസപുരം- അനിത അലക്സ്
ഗൗരീശപട്ടം-സുമ വര്‍ഗീസ്
കുന്നുകുഴി-മേരി പുഷ്പം
നന്തൻകോട്-എ ക്ലീറ്റസ്
പാളയം-എസ് ഷേര്‍ളി
വഴുതക്കാട്-നീതു വിജയൻ
ശാസ്തമംഗലം-എസ് സരള റാണി
പാങ്ങോട്-ആര്‍ നാരായണൻ തമ്പി
തിരുമല-മഞ്ജുള ദേവി
തൃക്കണ്ണാപുരം-ജോയ് ജേക്കബ്
പുന്നയ്ക്കാമുകള്‍-ശ്രീജിത്ത്
പൂജപ്പുര-അംബിക കുമാരി അമ്മ
എസ്റ്റേറ്റ്- ആര്‍എം ബൈജു
പൊന്നുമംഗലം-എസ് എസ് സുജി
തിരുവല്ലം-തിരുവല്ലം ബാബു
വലിയതുറ- ഷീബ പാട്രിക്
ആറ്റുകാൽ-അനിതകുമാരി
മണക്കാട്-ലേഖ സുകുമാരൻ
പേട്ട- ഡി അനിൽകുമാര്‍
അണമുഖം-ജയകുമാരി ടീച്ചര്‍
ആക്കുളം-സുധാകുമാരി സുരേഷ്
കുഴിവിള-അനിൽ അംബു
കുളത്തൂര്‍-ആര്‍ അംബിക
പള്ളിത്തുറ-ദീപ ഹിജിനസ്


