Asianet News MalayalamAsianet News Malayalam

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; ദൃശ്യങ്ങള്‍ പുറത്ത്

അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബോംബേറിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

nedumangad police station bomb attack  rss worker praveen  is behind it
Author
Trivandrum, First Published Jan 5, 2019, 2:29 PM IST

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകൾ വീണ് പൊട്ടിയത്.

ഇതോടെ പൊലീസുകാർ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബോംബേറിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സിപിഎം പ്രവര്‍ത്തകരാണോ ആര്‍എസ്എസ് പ്രവര്‍ത്തകരാണോ ബോംബ് എറിഞ്ഞതെന്ന കാര്യത്തില്‍ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഇവിടെ ഉണ്ടായി. ഇതിനിടെയാണ് നാല് പ്രാവശ്യം ബോംബേറുണ്ടാകുന്നത്. 

"

Follow Us:
Download App:
  • android
  • ios