അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ ഡോക്ടർ ഇല്ല

First Published 1, Apr 2018, 5:14 PM IST
negligence against child dead body in attappadi
Highlights
  • ഫോറൻസിക് സർജൻ ലീവാണെന്ന് അധികൃതര്‍


പാലക്കാട്: അട്ടപ്പാടിയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ ഡോക്ടർ ഇല്ലാത്ത സ്ഥിതി. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എത്തിച്ച കുഞ്ഞിന്റെ ശരീരം ആംബുലൻസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് സർജൻ ലീവ് ആണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കോട്ടത്തറ ആശുപത്രി അധികൃതർ പാലക്കാട് ജില്ലാ ആശിപത്രിയിൽ ഡോക്ടർ ഉണ്ടോ എന്നു അന്വേഷിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

loader