ആംസ്റ്റര്‍ഡാം: വടക്കന്‍ യൂറോപ്പിലും നെതര്‍ലാന്റിലും അടിച്ച ശക്തമായ കാറ്റില്‍ മനുഷ്യരും സൈക്കിളും മാത്രമല്ല ട്രക്ക് വരെ ആടി ഉലയുകയാണ്. ഫ്‌ളക്‌സ് ബോര്‍ഡുകളും ട്രക്കുകളും ആടി വീഴുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ നിരവധി പേരാണ് പുറത്തുവിട്ടിരിക്കുന്നത്. 

പറന്ന് വീഴാതിരിക്കാന്‍ ട്രാഫിക് പോസ്റ്റുകളില്‍ പിടിച്ച് നില്‍ക്കുന്നവരെയും വീഡിയോകളില്‍ കാണാം. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടങ്ങളില്‍ കാറ്റുവീശുന്നത്.

നെതര്‍ലാന്റിലെ കൊടുംകാറ്റില്‍ 3 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ജര്‍മനിയില്‍ മരിച്ചത് ആറുപേരാണ്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം അടച്ചു.

Scroll to load tweet…
Scroll to load tweet…