നവാദ : ബിഹാറിലെ നവാദ ജില്ലയിലെ സന്ത് കുടീര്‍ ആശ്രമത്തിലെ മൂന്നു സന്യാസിനിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി. സംഭവം പുറത്തറിഞ്ഞതോടെ ആശ്രമത്തലവനും 12 പേരും ഉള്‍പ്പെടെ കുറ്റവാളികള്‍ ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. 

2017 ഡിസംബര്‍ നാലിന് ആശ്രമത്തിന്‍റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്ന് സന്യാസിനിമാരെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച സംഭവത്തിലും തപസ്യാനന്ദനെതിരെ കേസുണ്ട്. ഇതില്‍ ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ബീഹാറിലെ ആശ്രമത്തില്‍ അഭയം തേടിയത്. 

പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി വിളിച്ചു വരുത്തിയ ശേഷം സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് സന്യാനസിനിമാര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ മൂവരും പീഡനത്തിനിരയായെന്ന് തെളിഞ്ഞു. റെയ്ഡ് നടത്തി പോലീസ് ആശ്രമം പൂട്ടിച്ചു.