ബജ്​വ മികച്ച പ്രകടനം കാഴ്​ചവെച്ച ശക്തനായ സേനാ ഉദ്യോഗസ്ഥനാണ്​. യു.എൻ ദൗത്യത്തിൽ സാമാധാനമെന്ന ലക്ഷ്യത്തിന്​ വേണ്ടി പ്രവർത്തിക്കു​മ്പോൾ ഉണ്ടായിരുന്ന സൗഹൃദം സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കു​മ്പോൾ ഉണ്ടായെന്നു വരില്ല. കാരണം ​രാജ്യത്തി​ന്‍റെ താൽപര്യങ്ങൾക്കാണ്​ അവിടെ മുൻതൂക്കം. ഇന്ത്യ സൂക്ഷ്​മത പാലിക്കണമെന്നും ബിക്രം സിങ്​ പറഞ്ഞു.

റഹീൽ അഹമദ്​ വിരമിച്ച ഒഴി​വി​ലാണ്​ ജാവേദ്​ ബജ്​വ പാക്ക് സൈനികമേധാവിയാകുന്നത്​. ശനിയാഴ്​ചയാണ്​ ബജ്​വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ്​ ഷെരീഫ്​ നിയമിച്ചത്​. പാകിസ്​താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്​സിലൂടെ സൈന്യത്തിലെത്തിയ ബജ്‍വ 1982ൽ പാകിസ്​താൻ ആർമിയുടെ സിന്ധ്​ റെജിമെൻറിലൂടെയായിരുന്നു സൈനിക സേവനം തുടങ്ങിയത്​.