കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ വഴിത്തിരിവില്‍ എത്തിനില്‍ക്കുമ്പോള്‍, പ്രതികളുടെ ഉദ്ദേശം സംബന്ധിച്ച് പൊലീസിന് വ്യക്തതയായിട്ടില്ല. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടക്കാനാണോ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലൊരു സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച ശാസ്‌ത്രീയ തെളിവുകളുടെ പരിശോധനയാണ് കഴിഞ്ഞ ദിവസം ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ ഉണ്ടായത്. നാലര മണിക്കൂറോളം നീണ്ട യോഗത്തില്‍ തെളിവുകളെല്ലാം വിശദമായി പരിശോധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനേയും നാദിര്‍ ഷായേയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.