ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോർട്ട് പൂഴ്ത്തി . വില്ലേജ് ഓഫീസർ 6 വർഷം മുമ്പ് നൽകിയ റിപ്പോർട്ടാണ് പൂഴ്ത്തിയത്. തഹസിൽദാർക്കാണ് റിപ്പോർട്ട് നൽകിയത് . പതിനെട്ട് സെന്‍റ് ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ .
സർക്കാർ മിച്ചഭൂമിയും പുറമ്പോക്ക് വഴിയുമുൾപ്പെടെ 18 സെന്‍റ് കയ്യേറിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു നടപടിയുമുണ്ടായില്ല.
