Asianet News MalayalamAsianet News Malayalam

ന്യുസീലൻഡില്‍ ഭൂകമ്പവും സുനാമിയും: മരണസംഖ്യ ഉയരും

New Zealand earthquake Two dead following powerful tremor
Author
New Delhi, First Published Nov 14, 2016, 12:51 AM IST

ഞായറാഴ്ച രാത്രിയോടെയാണ് ന്യൂസിലൻഡിലെ  സൗത്ത് ഐലന്‍റിനെ പിടിച്ചു കുലുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ  7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമിയുമെത്തി. നേരത്തെ സുനാമി മുന്നറിയിപ്പുണ്ടായിരുന്നതിനാൽ തീരദേശത്തുളളവരെ പുനരധിവസിപ്പിച്ചിരുന്നു. 

ഒഴിപ്പിക്കൽ നടപടികൾ നേരത്തെ തുടങ്ങിയതിനാൽ വൻ ആളപായം ഒഴിവായി. രണ്ട് മീറ്ററിലധികം ഉയരത്തിലുളള തിരമാലകൾ ഇപ്പോഴും വീശിയടിക്കുകയാണ്.  ദ്വീപ് നഗരമായ ക്രൈസ്റ്റ് ചർച്ചാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്തെ വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും പൂർണമായി തകർന്നു.  

തകർന്നുവീണ കെട്ടിടങ്ങൾ നിരവധി.  അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള കൂടുതല്‍ ശക്തമായ തിരമാലകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരത്തത്തെുമെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേയുടെ മുന്നറിയിപ്പുണ്ട്.  കിഴക്കൻ തീരത്തും സമീപത്തെ ദ്വീപുകളിലും സുനാമിയുടെ ആഘാതം കൂടാനാണ് സാധ്യത. 2011ൽ ഈ മേഖലയിലുണ്ടായ ഭൂചലനത്തിൽ 185  പേരാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios