ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. ജൂണില്‍ ആറാഴ്ചയിലെ പ്രസവാവധികാലത്ത് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന് പ്രധാനമന്ത്രിയുടെ ചുമതല കൈമാറുമെന്ന് ജസിന്‍ഡ ആര്‍ഡേണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് ഒരു പ്രത്യേക സാഹചര്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നേക്കാള്‍ മുന്നേ നിരവധി സ്ത്രീകള്‍ വളരെ മനോഹരമായി ഈ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ജിന്‍ഡ മാധ്യമങ്ങളോട് പറഞ്ഞു. ഒരേസമയം ഒന്നലധികം ജോലികള്‍ ചെയ്യുന്ന ആദ്യത്തെ സ്ത്രീയൊന്നുമല്ല ഞാന്‍. കുഞ്ഞുള്ളപ്പോള്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയുമല്ലെന്നും ജിന്‍ഡ പറയുന്നു. 

ഒക്ടോബറിലാണ് പ്രധാനമന്ത്രിയായി ജസിന്‍ഡ ചുമതലയേറ്റത്. ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിന്‍ഡ. ഒന്നരമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസിന്‍ഡ അധികാരത്തിലെത്തിയത്.