92 മത്സരങ്ങളില്‍ നിന്ന് 77 ഗോള്‍ നേടിയ ഇതിഹാസതാരം പെലെയും 98 കളികളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുമാണ്  ബ്രസീലിനായുള്ള ഗോള്‍ വേട്ടയില്‍ നെയ്മര്‍ക്ക് മുന്നിലുളളത്.

മോസ്കോ: ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായി നെയ്മര്‍. കോസ്റ്റാറിക്കയ്‌ക്കെതിരെ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയ നെയ്മര്‍ ഗോള്‍ നേട്ടത്തില്‍ 55 ഗോള്‍ നേടിയ റൊമാരിയോയെ മറികടന്നു.

കോസ്റ്റോറിക്കക്കെതിരായ ഗോളോടെ 87 മത്സരങ്ങളില്‍ നിന്ന് നെയ്മറുടെ പേരില്‍ 56 ഗോളുകളായി.

92 മത്സരങ്ങളില്‍ നിന്ന് 77 ഗോള്‍ നേടിയ ഇതിഹാസതാരം പെലെയും 98 കളികളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുമാണ് ബ്രസീലിനായുള്ള ഗോള്‍ വേട്ടയില്‍ നെയ്മര്‍ക്ക് മുന്നിലുളളത്.