കളിക്കളക്കത്തിലെ വീഴ്ചയുടെ പേരില്‍ ഒട്ടേറെ വിമര്‍ശനവും പരിഹാസവും ബ്രസീലിയന്‍ താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

നെയ്മറിനെ കളിയാക്കിക്കൊണ്ടുള്ള ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരുകൂട്ടം കുട്ടി ഫുട്ബോള്‍ താരങ്ങളാണ് ഇത്തവണ നെയ്മറിനെ കളിയാക്കി എത്തിയിരിക്കുന്നത്. പരിശീലനത്തിനിടെയാണ് പരിഹാസം. കളിക്കളക്കത്തിലെ വീഴ്ചയുടെ പേരില്‍ ഒട്ടേറെ വിമര്‍ശനവും പരിഹാസവും ബ്രസീലിയന്‍ താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. 

സെര്‍ബിയക്കെതിരേയായിരുന്നു നെയ്മറിന്റെ വിവാദ വീഴ്ച്ച. മത്സരത്തിലുടനീളം നെയ്മര്‍ ഫൗളിന് വിധേയനായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്‌ക്കെതിരേയും നെയ്മര്‍ അഭിനയം തുടര്‍ന്നു. 

അതേസമയം ലോകകപ്പില്‍ ഇതുവരെ നെയ്മര്‍ 14 മിനിറ്റ് മൈതാനത്ത് വീണു കിടന്നിട്ടുണ്ടെന്ന് ഇംഗ്ലീഷ് ദിനപത്രം ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് മത്സരങ്ങളിലായി 360 മിനിറ്റാണ് നെയ്മര്‍ കളിച്ചത്. ഇതില്‍ 14 മിനിറ്റും നെയ്മര്‍ മൈതാനത്ത് വീണുകിടക്കുകയായിരുന്നു.

Scroll to load tweet…