കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. നാറാത്ത് സ്വദേശിയായ ഇരുപത്തിമൂന്നാം പ്രതി അസ്ഹറുദ്ദീനെ, കണ്ണൂരില്‍ നിന്നാണ് എന്‍ഐഐ പിടികൂടിയത്. ഇയാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ നാറാത്ത് 'തണല്‍' ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തുന്നതിനിടെ പൊലീസ് സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം അസറുദ്ദീന്‍ ഒളിവില്‍ പോയി. 21 പ്രതികളെ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു.