ദില്ലി: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന എന്‍ഐഎ പിന്തുണയ്ക്കും. ഹാദിയ കേസ് മൂന്നുമണിയ്ക്ക് പരിഗണിക്കാനിരിക്കെയാണ് എന്‍ഐഎ നിലപാട് വ്യക്തമാക്കിയത്. രഹസ്യവാദം വേണമെന്ന പിതാവിന്റെ ആവശ്യത്തെ എന്‍ഐഎ കോടതിയില്‍ പിന്തുണയ്ക്കും. ഹാദിയയുടെ സംരക്ഷണയുടെ കാര്യത്തില്‍ കടുംപിടുത്തമില്ലെന്ന് പിതാവിന്റെ അഭിഭാഷകന്‍ വിശദമാക്കി.
നേരത്തെ ഈ ആവശ്യം പിതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. കനത്ത സുരക്ഷയില്‍ ഹാദിയ മാതാപിതാക്കളോടൊപ്പം സുപ്രീം കോടതിയിലേയ്ക്ക് തിരിച്ചു. കേരളാ ഹൗസില്‍ നിന്ന് കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേയ്ക്ക് എത്തിക്കുന്നത്.
