അസറിന്റെ സഹോദരന്‍ അബ്ദൂള്‍ റൗഫ് അസ്ഗര്‍, ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ ഷാഹിദ് ലത്തീഫ്, കരീഫ് ജാന്‍ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന ആയുധമെത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പഞ്ചാബിലെ മൊഹാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡിഎന്‍ എ പരിശോദന അടക്കമുള്ളതെളുവുകളും ഹാജരാക്കി. അസറിന്റെ സഹോദരന്‍ ഭീകരാക്രണണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളും ഭീകരര്‍ ഉപയോഗിച്ച പാകിസ്ഥാനില്‍ നിന്നുള്ള ഭക്ഷണ പൊതികളും.വാക്കി ടോക്കി സംഭാഷണങ്ങളും തെളിവുകളുടെ കൂട്ടത്തിലുണ്ട്. 

കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ട് സെനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സെനികരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. തെളിവുകള്‍ പാകിസ്ഥാനു കൈമാറിയിരുന്നെങ്കിലും ഭീരര്‍ക്കെതിരെ നടപടി എടുത്തില്ല.