പ്രിയങ്കയും നിക്കും പ്രണയത്തിലെന്ന് നിക്കിന്‍റെ മുന്‍ കാമുകി
സിഡ്നി: ഗായകനും നടനുമായ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക എന്ന വാര്ത്തകള് പരക്കുന്നതിനിടെ ഇരുവരും ഡേറ്റിംഗിലെന്ന വെളിപ്പെടുത്തലുമായി നിക്കിന്റെ മുന് കാമുകി. ഓസ്ട്രേലിയന് ഗായികയായ ഡെല്റ്റ് ഗൂഡ്രം ആണ് പ്രിയങ്കയുമായുള്ള നികിന്റെ ബന്ധത്തെ കുറിച്ച് ഒരു മാസികയോട് തുറന്ന് പറഞ്ഞിരിക്കുന്നത്.
2011 മുതല് പ്രണയത്തിലായിരുന്ന നികും ഡെല്റ്റും അഭിപ്രായ വ്യത്യാസങ്ങളെ തുടര്ന്നാണ് വേര്പിരിഞ്ഞത്. പിന്നീട് ഓസ്ട്രേലിയയിലെത്തിയ നികിനോട് സംസാരിച്ച് പ്രശ്നങ്ങള് പരിഹരിക്കാമെന്ന് കരുതിയപ്പോഴേക്കും ഇരുവരും തമ്മില് പ്രണയത്തിലായിക്കഴിഞ്ഞിരുന്നു; നിക്കിന്റെ മുന് കാമുകി പറഞ്ഞു. ബോളിവുഡിലെ സൂപ്പര് താരത്തോട് തനിക്ക് മത്സരിക്കാനാകില്ലെന്നും ഡെല്റ്റ് പറഞ്ഞു.
നിക്കുമായി പ്രിയങ്ക പ്രണയത്തിലാണോ എന്ന സംശയത്തിലായിരുന്നു ഇതുവരെ ആരാധകര്. എന്നാല് ഡെല്റ്റിന്റെ വെളിപ്പെടുത്തല് വന്നതോടെ ഇരുവരുടെയും പ്രണയം ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല് മീഡിയ. നേരത്തേ പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം ജൊനാസ് പങ്കുവച്ചിരുന്നു. ഇതിന് താഴെ ആരധകര് ചോദിക്കുന്നത് ഇതേ ചോദ്യമാണ്. സുഹൃത്തുക്കള്ക്കൊപ്പം ലോസ്ഏഞ്ചല്സില് പ്രിയങ്കയും ജൊനാസും സമയം ചിലവിടുന്ന ചിത്രമാണ് പങ്കുവച്ചിരുന്നത്. പിന്നീട് നിക്കിന്റെ കുടുംബ ചടങ്ങില് പ്രിയങ്ക എത്തിയിരുന്നു.
