ജയിച്ചില്ലെങ്കില്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്ന് പുറത്താകും
മോസ്കോ: വിജയിച്ചില്ലെങ്കില് ആദ്യ റൗണ്ടില് തന്നെ ലോകകപ്പില് നിന്ന് പുറത്തേക്ക് പോകാമെന്നുള്ള അവസ്ഥയില് പോരാട്ടത്തിനിറങ്ങുന്ന അര്ജന്റീനയെ വെല്ലുവിളിച്ച് മുന് നെെജീരിയന് നായകന് വാങ്ക്വോ കാനൂ. അര്ജന്റീനയെ തോല്പ്പിക്കാന് തങ്ങളുടെ ടീമിന് സാധിക്കുമെന്നാണ് കാനൂ ട്വീറ്റ് ചെയ്തത്. അര്ജന്റീന ജയിക്കുമെന്നും പ്രീക്വാര്ട്ടറില് കടക്കുമെന്നും പ്രതീക്ഷിക്കുന്നവര്ക്ക് തിരിച്ചടിയാണ് ലഭിക്കാന് പോകുന്നതെന്നും കാനൂ വിശ്വസിക്കുന്നു.
മെസിപ്പടയെ സമനിലയില് തളച്ച ഐസ്ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് മുക്കിയ നെെജീരിയ വിജയം നേടാമെന്നുള്ള ശുഭപ്രതീക്ഷയിലാണ് കളിക്ക് ഇറങ്ങുന്നത്. ലോകകപ്പില് മുമ്പ് ഏറ്റുമുട്ടിയപ്പോഴൊന്നും ലാറ്റിനമേരിക്കന് ശക്തികള്ക്ക് മുന്നില് വീര്യം തെളിയിക്കാന് ആഫ്രിക്കന് കരുത്തര്ക്ക് സാധിച്ചിട്ടില്ല. നെെജീരിയക്കായി 87 മത്സരങ്ങള് കളിച്ചിട്ടുളള കാനൂ 12 ഗോളുകള് നേടിയിട്ടുണ്ട്. 1994 മുതല് 2011 വരെയാണ് ദേശീയ ടീമിനായി കളിച്ചത്.
