ചെങ്ങന്നൂര്‍: രാത്രികാലങ്ങളില്‍ ദമ്പതികളുടെ മുറിയില്‍ ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവിനെ പോലീസ് പിടികൂടി. ചെറിയനാടു ചെറുവല്ലൂര്‍ സിബി മന്‍സില്‍ സൂഫി(29) ആണു പോലീസ് വലയിലായത്. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളില്‍ മോഷണശ്രമവും ഒളിഞ്ഞു നോട്ടവും വ്യാപകമായിരുന്നു.

പരാധികള്‍ വര്‍ധിച്ചു വന്നതോടെ ചെങ്ങന്നൂര്‍ പോലീസും നാട്ടുകാരും നീരിക്ഷണം വ്യാപിപ്പിക്കുകയായിരുന്നു. വീടുകളിലെ നീരിക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കുകായും ചെയ്തിരുന്നു. ഇതിനിടയില്‍ രാത്രികാലങ്ങളില്‍ വീടിന്റെ പിന്‍ഭാഗത്ത് ഒളിഞ്ഞു നോട്ടം കഴിഞ്ഞു പരുങ്ങി പരുങ്ങി മടങ്ങനൊരുങ്ങിരുന്ന യുവാവിന്‍റെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു. ഇതോടെ ഇയാള്‍ പോലീസ് പിടിയിലായി.