നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടി. 31 രൂപയിൽ നിന്ന് 40 രൂപയായാണ് നിരക്ക് വർദ്ധിപ്പിച്ചത്.
പത്തനംതിട്ട: നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടി. 31 രൂപയിൽ നിന്ന് 40 രൂപയായാണ് നിരക്ക് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലിൽ മറ്റിടങ്ങളിൽ നടപ്പാക്കിയ നിരക്ക് വർദ്ധന, പമ്പ-നിലയ്ക്കൽ റൂട്ടിൽ ഇന്ന് മുതലാണ് ബാധകമാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു.
