മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജന്‍റെയും അജിതയുടെയും പോസ്റ്റ്മോര്‍ട്ടം രാവിലെ പതിനൊന്ന് മണിയോടെയാണ് തുടങ്ങിയത്. കുപ്പുദേവരാജനെ തിരിച്ചറിഞ്ഞ സഹോദരനും മറ്റ് ബന്ധുക്കളും വാവിട്ട് കരഞ്ഞു. അജിതയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. ഈ സമയം ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോരാട്ടം, ജനകീയ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വ്യാജ ഏറ്റുമാുട്ടലാണ് നടന്നതെന്ന മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗ്രോവാസു, മിുണ്ടൂര്‍ രാവുണ്ണി തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ടായിരുന്നു. മറ്റുള്ളവരെ വിട്ടയച്ചെങ്തകിലും തെരഞ്ഞെടുപ്പ് ബഹിഷ്കര്ണാഹ്വാനവുമായി ബന്ധപ്പെട്ട കേസ് വയനാടുണ്ടെന്നറിയച്ച് പോലീസ് യുഎപിഎ ചുമത്തി മുണ്ടൂര്‍ രാവുണ്ണിയെ അറസ്റ്റുചെയ്തു. തന്‍റെ സഹോദരനെ പോലീസ് പിടിച്ചുനിര്‍ത്തി വെടിവയ്കക്ുകയായിരുന്നുവെന്ന് കുപ്പുദേവരാജന്‍റെ സഹോദരന് ആരോപിച്ചു.

അഞ്ച് മണിക്കൂര്‍ നേരം നീണ്ട പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുപ്പുദേവരാജിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാമെനന്് പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദഹം 72 മണിക്കൂര്‍ നേരം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപ്തച്രിയില്‍ സൂക്ഷിക്കണമെന്നുമുള്ള ബന്ധുക്കളുടെയും, അജിതയുടെ അഭിഭാഷക സുഹൃത്തുക്കളുടെയും ആവശ്യം പോലീസ് അംഗീകരിക്കുകയായിരുന്നു.

പുലര്‍ച്ചതന്നെ കുപ്പുദേവരാജിന്‍റെ  അമ്മയും മറ്റ് ബന്ധുക്കളും  മെഡിക്കല്‍ കോളേജാശുിപ്ത്രിയില്‍ എത്തിയിരുന്നു. 20 വര്‍ഷമായി കുടുംബവുമായി ബന്ധം പുലര്‍ത്തുന്നില്ലെന്ന്  ബന്ധുക്കള് പറയുന്ന  മാവോയിസ്റ്റ് നേതാവിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

മദ്രാസ് ഹൈക്കോടയതിയിലെ അഭിഭാഷകയായിരുന്നു കൊല്ലപ്പെട്ട മറ്റൊരു നേതാവായ അജിത. അമ്മയും രണ്ട് സഹോദരങ്ങളുമുള്ള ഇവര്‍ അവിവാഹിതയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇരുവരുടെയും മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടു ചെല്ലരുതെന്ന് പോലീസ്   താക്കീത് നല്‍കിയിട്ടുള്ളതായി പറയപ്പെടുന്നു.