പാലക്കാട് വാളയാറിനടുത്ത് അട്ടപ്പള്ളത്ത് ഒന്‍പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശെല്‍വാപുരം പാമ്പാളത്തൂര്‍ ഭാഗ്യവതിയുടെ മകള്‍ ശരണ്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീടിനു സമീപത്തെ ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അട്ടപ്പള്ളം എ.യു.പി സൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശരണ്യ. ഒന്നര മാസം മുന്‍പ് ഈ കുട്ടിയുടെ ചേച്ചി കൃതികയേയും ഇതേ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ശരണ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പാലക്കാട് എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മൃതദേഹം നാളെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും.
