കഴിഞ്ഞ ദിവസം നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിപയിലെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആറ് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാന്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കും.

അതേസമയം കഴിഞ്ഞ ദിവസം നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിപയിലെന്ന് സ്ഥിരീകരിച്ചു. ഇന്ന് പ്രവേശിപ്പിച്ച ആറ് പേരടക്കം നിലവില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.