ചെന്നൈ:നിര്‍മ്മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ് കേസിലെ പ്രതി നിര്‍മ്മലനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ അപേക്ഷയിലാണ് മധുര കോടതിയുടെ വിധി.

കോടികളുടെ തട്ടിപ്പ് നടത്തിയ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയാണ് നിര്‍മ്മല്‍. തിരുവനന്തപുരത്ത് പാറശാല കേന്ദ്രീകരിച്ച് നടന്ന ചിട്ടി തട്ടിപ്പില്‍ നൂറ് കണക്കിന് നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിരുന്നു. പതിനായിരം മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവരെയാണ് ഇയാള്‍ കബളിപ്പിച്ചത്.