കോട്ടയം: കുമരകം നിരാമയ റിസോർട്ട് അടിച്ചു തകർത്ത കേസിൽ കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതു വരെ നാല് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

സി പി എം പ്രാദേശിക നേതാവും എ എസ് ഐ യുടെ തൊപ്പി തലയിൽ വച്ച കേസിൽ പ്രതിയുമായ അമ്പിളി ഡി വൈ എഫ് ഐ നേതാക്കളായ മാത്യു ജോസഫ്, പ്രവീൺ ബിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

പുറംപോക്ക് ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ റിസോർട്ട് തകർത്തത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി എൻ ബിനുവിന്റെ നേതൃത്യത്തിൽ റിസോർട്ടിന് മുന്നിൽ പ്രതിഷേധം നടക്കുമ്പോഴാണ് മറ്റൊരു സംഘം ചുറ്റുമതിൽ പൊളിച്ച് അകത്ത് കടന്നത്.

അഞ്ച് വില്ലകൾ പൂർണ്ണമായും അടിച്ച് തകർത്തിരുന്നു. ഏകദേശം 10 കോടി രൂപയുടെ നഷ്ട്ടമുണ്ടായെന്ന് നിരാമയ സിഇഒ വിശദീകരിച്ചിരുന്നു.എന്നാല്‍ ആക്രമണം നേതൃത്വം അറിഞ്ഞിട്ടല്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വിശദീകരണം.