തിരുവനന്തപുരം: നിർമ്മൽ ചിട്ടിതട്ടിപ്പു കേസിൽ അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങള്‍ ലഭിച്ചു. മുങ്ങുന്നതിന് മുമ്പ് ബന്ധുക്കളെ ഉള്‍പ്പെടെുത്തി നിർമ്മൽ കമ്പനി ഡയറക്ടർ ബോഡ് പുനസംഘടിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി. നിർമ്മലിന്‍റെ അമ്മാവനെ ആക്ഷൻ കൗണ്‍സിൽ പ്രവർത്തകർ പിടികൂടി പൊലീസിൻറെ കൈമാറി.
കോടികളുടെ തട്ടിപ്പ് നടത്തിയ നിർമ്മൽ കൃഷ്ണ ചിട്ടി കമ്പനി ഉടമ മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലാണ് തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തതെ പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. പാപ്പർ ഹർജി നൽകി മുങ്ങുന്നതിന് മുമ്പ് നിർമ്മലൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. ഡയറക്ടര്‍മാരായ ചില ബിനാമികളെ ഒഴിവാക്കി ബന്ധുക്കളായ ചിലരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്പനി പാപ്പരത്വം പ്രഖ്യാപിക്കുമ്പോള്‍ എതിർ ശബ്ദമൊഴിവാക്കോനോ, അല്ലങ്കിൽ ബിനാമി നിക്ഷേപങ്ങള്‍ സംരക്ഷിക്കനോ ആണ് ഈ നീക്കം നടത്തിയെന്ന് സംശയിക്കുന്നു. നാല് രജിസ്റ്റേഡ് കമ്പനികളുടെ നിയന്ത്രണത്തിലാണ് പണമിടപാടുകള്‍ നടന്നിരുന്നു. ചിട്ടി കമ്പനിയിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയും നിക്ഷേപകരുടെ പാസ്ബുക്കിലെ രേഖകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
വെട്ടിപ്പ് നടത്തുന്നതിനായി നിക്ഷേപത്തിന്‍റെ പകുതിപ്പണം മാത്രമാണ് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരുന്നത്. യഥാർത്ഥരേഖകള്‍ കടത്തിയിട്ടുണ്ടെന്നാണ് സംശയം.18 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്ക. കോളജിൽ പഠിക്കുന്ന നിർമ്മലിന്‍റെ മകളിൽ നിന്നും തമിഴ്നാട്- കേരള പൊലീസ് സംഘം ചോദ്യം ചെയ്തു.
നിർമ്മിലിന്‍റെ ബന്ധുക്കളുടെ വീട്ടില്‍ സംയുക്ത പൊലീസ് സംഘത്തിൻറെ പരിശോധന തുടരുകയാണ്. അതേ സമയം തമിഴ്നാട്ടില്‍ താമസിക്കുന്ന നിർമ്മലിന്‍റെ അമ്മാവൻ ശ്രീകുമാറൻനായരെ നിക്ഷേപകർ വീട്ടിൽ കയറി പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറി.
