ഒമ്പതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതില്‍ ഏറ്റവും ചെറിയ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തില്‍ മാറ്റം വരുത്തും. ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഏ വിഭാഗത്തിലും 6 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും.
നേരത്തെ 10 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിച്ചിരുന്നത്.
എന്നാല്‍ ഇനി 6 മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിക്കുക. ഈ സ്ഥാപനത്തില്‍ നിശ്ചിത ശതമാനം സ്വദേശി വല്‍കരണം നടപ്പിലാക്കുകയും വേണം.
ഒരു സ്ഥാപനത്തില്‍ 6 ല്‍ കൂടുതല്‍ തൊഴിലാളികളുണ്ടായാല്‍ സ്വദേശിയെ നിയമിക്കാന്‍ നിര്‍ബന്ധിതരാവും. വരുന്ന ഡിസംബര്‍ 11 മുതല്‍ ഈ ഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ആറും അതില്‍ കൂടുതലും ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ നൂറുകണക്കിനു ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമം ബാധിക്കും.
