13 കൊലക്കേസുകൾ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ദില്ലി: നിഥാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി പുറത്തേക്ക്.അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ടു.13 കൊലക്കേസുകൾ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്.നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അവശേഷിച്ച കേസിൽ സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിച്ചു.ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്

2011 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്.ഈ കേസിൽ കോലിയെ ശിക്ഷിക്കാൻ കാരണമായ തെളിവുകൾ മറ്റ് കേസുകളിൽ വിശ്വാസ യോഗ്യമല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.ആ വസ്തുത ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര കോലി ക്യൂറേറ്റീവ് പെറ്റിഷൻ ഫയൽ ചെയ്തത്