പാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ മദ്യനിരോധനത്തിനെതിരേ പാറ്റ്‌ന ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനിരോധനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധന നിയമത്തിന് ഗവര്‍ണര്‍ റാം നാഥ്‌കോവിന്ദ് ഈ മാസം ഏഴിന് അംഗീകാരം നല്കിയിരുന്നു. നിയമപ്രകാരം വിടിനുള്ളിലോ പരിസരത്തോ മദ്യം സൂക്ഷിച്ചാല്‍ കുടുംബത്തിലെ എല്ലാ പ്രായപൂര്‍ത്തിയായവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കും.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഏപ്രില്‍ ആദ്യ വാരത്തോടെയാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
