40 ലോക് സഭ മണ്ഡലങ്ങളുള്ള ബീഹാറില്‍ 20 സീറ്റില്‍ ബിജെപി മത്സരിക്കും.ബാക്കിയുള്ള 20 സീറ്റില്‍ ജെഡിയു 12 സീറ്റിലാകും മത്സരിക്കുക. സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്‍റെ എല്‍ജെപിക്ക് 7 സീറ്റുകളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ആര്‍എല്‍എസ്പിയ്ക്കാകും ശേഷിക്കുന്ന ഒരു സീറ്റ്

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള പടയൊരുക്കവുമായി മോദിയും ബിജെപിയും. ആദ്യ പടിയായി നിതീഷ് കുമാറിന്‍റെ ജെഡിയുവിനെ എന്‍ ഡി എ പാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് വിജയം.

ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 ലോക് സഭ മണ്ഡലങ്ങളുള്ള ബീഹാറില്‍ 20 സീറ്റില്‍ ബിജെപി മത്സരിക്കും.

ബാക്കിയുള്ള 20 സീറ്റില്‍ ജെഡിയു 12 സീറ്റിലാകും മത്സരിക്കുക. സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്‍റെ എല്‍ജെപിക്ക് 7 സീറ്റുകളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ആര്‍എല്‍എസ്പിയ്ക്കാകും ശേഷിക്കുന്ന ഒരു സീറ്റ്.