സ്വാശ്രയ പ്രശ്‍നത്തിൽ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികൾ വെട്ടിച്ചുരുക്കി തത്ക്കാലത്തേക്ക് പിരിഞ്ഞു. ഇനി 17ന് വീണ്ടും സഭ ചേരും. സ്വാശ്രയ ഫീസിനെച്ചൊല്ലി തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചർച്ചകൾ അനന്തമായി നീട്ടാനാവില്ലെന്നും സഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന. കരാറിൽ നിന്ന് പിന്മാറാൻ ആവില്ലെന്ന് നിലപാടെടുത്തത് മാനേജ്മെന്റുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിലപാടിലുറച്ചു തന്നെയാണ് പ്രതിപക്ഷം. സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
