വോട്ടർമാർ നേരിട്ട് നല്കിയത് 6257 പരാതികൾ
ദില്ലി: ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ എട്ടു ദിവസം കഴിഞ്ഞും രാഷ്ട്രീയ പാർട്ടികൾക്ക് പരാതിയില്ല .വോട്ടർമാർ നേരിട്ട് നല്കിയത് 6257 പരാതികളാണ്. ആരെയെങ്കിലും ഒഴിവാക്കിയതായി ബൂത്തുതല ഏജൻറുമാർ ഇതുവരെ അറിയിച്ചില്ല. രാഹുൽ ഗാന്ധി എപ്പോഴത്തെയും പോലെ ഒതെരഞ്ഞെടുപ്പിന് ശേഷമാകും പരാതി നല്കുകയെന്ന് തോന്നുന്നുവെന്ന് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു
കർണാടകയിൽ ഏത് അടക്കം വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ഇന്ന് തുടങ്ങും. ബെംഗളൂരുവിൽ ഫ്രീഡം പാർക്കിലാണ് എഐസിസി നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുക്കും .
നമ്മുടെ വോട്ട് നമ്മുടെ അവകാശം നമ്മുടെ സ്വാതന്ത്ര്യം എന്ന പേരിലാണ് പരിപാടി. ബംഗളൂരു സെൻട്രലിൽ നിലവിലെ ബിജെപി എംപിയായ പിസി മോഹൻ ജയിച്ചത് വ്യാജ വോട്ടർ പട്ടിക തയ്യാറാക്കി, ഇരട്ട വോട്ടർമാരെ വ്യാപകമായി ചേർത്തുമാണെന്ന് രാഹുൽഗാന്ധി ആരോപിച്ചിരുന്നു. ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ചേർത്തു എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ട് ഉണ്ട് എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടിരുന്നു. പ്രതിഷേധത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കും എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്..

