തിരുവനന്തപുരം: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിൽ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി.
നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരൺ, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.
