കോട്ടയം: മഹാസമ്മേളനത്തില്‍ കേരളകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജോസ് കെ മാണി എം.പി. പുതിയ സ്ഥാനമൊന്നും ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശാരീരിക അവകശകതകളെ തുടര്‍ന്ന് കെ എം മാണിക്ക് പകരം ജോസ് കെ മാണിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മുന്‍സീറ്റില്‍ എത്തേണ്ടതില്ലെന്ന തീരുമാനത്തിലൂടെ വിമര്‍ശകരുടെ മുനയൊടിക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. കെ എം മാണി ചെയര്‍മാനായും പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനായും സി എഫ് തോമസ് ഡെപ്യൂട്ടി ചെയര്‍മാനായും തുടരും.
15ന് കോട്ടയം നെഹ്റുസ്റ്റേഡിയത്തിലാണ് മഹാസമ്മേളനം. കോട്ടയത്ത് രണ്ടാഴ്ച മുന്‍പ് പ്രകടനത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ഒരു കുട്ടി മരിച്ചതിനെ തുടര്‍ന്ന് മഹാസമ്മേളനത്തിന്റെ ഭാഗമായി വലിയ പ്രകടനത്തിന് പകരം മൂന്ന് മേഖല തിരിച്ചുള്ള പ്രകടനങ്ങള്‍ നടത്താനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
