വിവരമില്ലാത്ത ചില എൻജിഒകൾ തയ്യാറാക്കുന്ന റിപ്പോർട്ട് ശരിയെന്ന് ചിലർ ധരിച്ചിരിക്കുകയാണെന്ന് മന്ത്രാലയം

ദില്ലി: ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ല എന്നത് കള്ളകഥയെന്ന് വിദേശകാര്യമന്ത്രാലയം വിവരമില്ലാത്ത ചില എൻജിഒകൾ തയ്യാറാക്കുന്ന റിപ്പോർട്ട് ശരിയെന്ന് ചിലർ ധരിച്ചിരിക്കുകയാണ് ഇന്ത്യയിൽ നൂറു കണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ട് വോട്ടു ചെയ്ത് സർക്കാരിനെ മാറ്റാനുള്ള അവകാശമാണ് വലിയ മനുഷ്യാവകാശമെന്നും സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് പറഞ്ഞു നോർവെയിലെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ശക്തമായി വിഷയം ഉന്നയിച്ചപ്പോഴാണ് മറുപടി 

Add Asianetnews as a Preferred SourcegooglePreferred

നോർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്കാത്തത് ആയുധമാക്കി രാഹുൽ ഗാന്ധി ഇന്നലെ രംഗത്ത് വന്നിരുന്നു ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ ഭയം വേണ്ടെന്ന് രാഹുൽ പറഞ്ഞു വിദേശത്ത് മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് എന്ത് സന്ദേശം നല്കുമെന്നും അദ്ദേഹം ചോദിച്ചു എന്തു കൊണ്ട് ചോദ്യം നേരിടാൻ തയ്യാറല്ലെന്ന് ഒരു മാധ്യമപ്രവർത്തക മോദിയോട് വിളിച്ചു ചോദിച്ചിരുന്നു ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശം എന്നിവയിൽ ആശങ്കയുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി പറഞ്ഞതും വിവാദമായിരുന്നു

Scroll to load tweet…