സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തി ഇയാളെ പിടികൂടിയത്.
കൊച്ചി: കൊച്ചിയിൽ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നാമത്തെ പ്രതിയും പിടിയിൽ. അരൂർ സ്വദേശി സഞ്ജയ് ആണ് പിടിയിലായത്. കൊച്ചി മെഡിക്കൽ ട്രസ്റ്റിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സഞ്ജയ് അവിടെ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം ഇവിടെയെത്തി ഇയാളെ പിടികൂടിയത്. വൈദ്യപരിശോധന നടത്തി ഇയാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ മൂന്ന് പേരാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് അതിക്രമത്തിനിരയായ യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

