ദില്ലി: കേരളത്തിലെ ബാറുകളില്‍ ബിയറും വൈനും പാക്ക് ചെയ്തു നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മദ്യം പാക്ക് ചെയ്ത് വാങ്ങാന്‍ ബാറില്‍ പോകുന്നതെന്തിനെന്ന് ചോദിച്ച കോടതി അതിന് വേണ്ടി ആവശ്യക്കാര്‍ ബാറിലല്ല, ഔട്ട് ലെറ്റുകളിലാണ് പോകേണ്ടതെന്നും നിര്‍ദ്ദേശിച്ചു.

പിന്നീട് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എലഗന്‍റ് ബാറുടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബാറുടമക്ക് വേണ്ടി കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. ബാറുകളില്‍നിന്നും ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

ബിയര്‍ പാര്‍ലറുകള്‍ക്ക് നല്‍കുന്ന ലെസന്‍സില്‍ ബിയര്‍ പാഴ്സല്‍ നല്‍കാനുള്ള അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.