കുവൈത്ത് സിറ്റി: കുവൈത്ത് കടലില്‍നിന്നു ലഭിക്കുന്ന മല്‍സങ്ങ്യള്‍ ഭക്ഷ്യയോഗ്യമാണെന്ന് അധികൃതര്‍. ആരോഗ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, ഫുഡ് അതോറിറ്റി എന്നീവരെ ഉദ്ദരിച്ച് ഔദ്ദ്യോഹിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് കുവൈറ്റ് കടല്‍തീരത്ത് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങുന്നതായി റിപ്പോര്‍ട്ട് വന്നത്.

തുടര്‍ന്ന് വിശദമായ അന്വേഷണം,ആരോഗ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, ഫുഡ് അതോറിറ്റി എന്നിവര്‍ നടത്തിയിരുന്നു. ഈ പിരശോധനയുടെ അടിസ്ഥാനത്തിലാണ് കുവൈത്തിലെ മല്‍സ്യങ്ങള്‍ ഭക്ഷണയോഗ്യമാണന്നു കണ്ടെത്തിയിരിക്കുന്നത്. ചെം ഫിഷ് എന്നറിയപ്പെടുന്ന ഒരിനം മത്സ്യമാണ് മാത്രമാണ് കടല്‍ത്തീരത്ത് ചത്തുപൊങ്ങിയത്.വിപണിയില്‍ ലഭിക്കുന്ന മറ്റിനം മത്സ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് പരിസ്ഥിതി പൊതു അതോറിട്ടിയും ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫിഷ് മാര്‍ക്കറ്റകള്‍ കേന്ദ്രീകരിച്ച് എപ്പോഴും മുനിസിപ്പല്‍ അധികൃതരുടെ പരിശോധനയുണ്ടാകും.കുടാതെ എന്നും മാര്‍ക്കറ്റുകളില്‍ മീന്‍ ലേലം വിളികളും നടക്കുന്നുണ്ട്.എന്നാല്‍,സാമൂഹ്യ മാധ്യമങ്ങളിലൂെട തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഷര്‍ഖിലെയും,ഫഹഹീലിലെയും കച്ചവടക്കാര്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തങ്ങളുടെ മല്‍സ്യങ്ങള്‍ വിലക്കാനാവതെ നശിപ്പിക്കുകയാണ്.ദിനംപ്രതി ഒരോ സ്റ്റാളുകള്‍ക്കും നുറേിലധികം ദിനാറിന്റെ നഷ്‌ടങ്ങളാണ് ഉണ്ടാകുന്നതെന്ന് മേഖലയില്‍ പണിയെടുക്കുന്ന ഭൂരിപക്ഷം വരുന്ന മലയാളി കച്ചവടക്കാര്‍ പറയുന്നത്.