തിരുവനന്തപുരം: നിലവില്‍ ഒരു തരത്തില്‍ ഉള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്ത് ഇല്ല. ഇത്തരത്തില്‍ ഉള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

അതേസമയം, ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ തെറ്റായ കാലാവസ്ഥ മുന്നറിയിപ്പ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ആറ് ജില്ലകളിൽ വൻകാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇനുസരിച്ച് പല ജില്ലകളിലും പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കോട്ടയം മണിമലയിൽ പൊലീസ് മൈക്ക് അനൗൺസ് മെന്‍റ് നടത്തിയത് ജനങ്ങളെ പരിഭ്രാന്തരായി. കാലാവസ്ഥ കേന്ദ്രത്തിൽ നിന്ന് തെറ്റായ സന്ദേശം കിട്ടയതുകൊണ്ടന്ന് മുന്നറിയിപ്പി നല്‍കിയതെന്നാണ് വിശദീകരണം.