കോഴിക്കോട്:ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട രണ്ട് സിപിഎം പ്രവര്‍ത്തകരെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഇന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇത്രയും ദിവസമായിട്ടും ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.
