ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഹജ്ജ് നയത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഹജ്ജ് നയം സ്റ്റേ ചെയ്യാത്തകുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ നറുക്കെടുപ്പ് നടത്തി മുന്നോട്ടുപോകുന്നതിന് തടസ്സമില്ല.
അതേസമയം നറുക്കെടുപ്പ് സംസ്ഥാന അടിസ്ഥാനത്തിൽ എന്നത് മാറ്റി ദേശീയ അടിസ്ഥാനത്തിൽ വേണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തിൽ കേന്ദ്ര സര്‍ക്കാരിനോട് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജിന് പോകാനായി നാലര ലക്ഷം 4.5 അപേക്ഷകളാണ് ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. 1.5 ലക്ഷം പേരുടെ ക്വാട്ടയാണ് ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 45,000 പേരെ കൊണ്ടുപോകാനും അനുമതി നൽകിയിട്ടുണ്ട്. ഇത് അനീതിയാണെന്ന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തിലും കേന്ദ്രത്തോട് കോടതി വിശദീകരണം തേടി.
