Asianet News MalayalamAsianet News Malayalam

വല്ലാർപ്പാടം കണ്ടെയ്നർ റോഡിൽ തൽക്കാലം ടോൾ പിരിക്കില്ല; അന്തിമ തീരുമാനം കളക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷം

തൽക്കാലം ടോൾ പിരക്കില്ലെന്ന് ദേശീയ പാത അതോറിറ്റി. അന്തിമ തീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ച നടത്തിയ ശേഷം

no toll in vallarpadom for now
Author
Vallarpadam, First Published Jan 24, 2019, 12:05 PM IST

കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു. തൽക്കാലം ടോൾ പിരക്കില്ലെന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായി. വിഷയത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ടോൾ പിരിവിൽ അന്തിമ തീരുമാനമെടുക്കുക. ചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല

മുളവുകാട് ഭാഗത്തെ സർവ്വീസ് റോഡിന്‍റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുക അല്ലെങ്കിൽ എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ രേഖാ മൂലം ഉറപ്പ് നൽകുക എന്ന ആവശ്യവുമായാണ് നാട്ടുകാർ പ്രതിഷേധത്തിനെത്തിയത്. കണ്ടെയ്നർ ലോറി പോലുള്ള വലിയ വാഹനങ്ങൾക്കെങ്കിലും ടോൾ പിരിവ് അനുവദിക്കണമെന്ന് ദേശീയ പാത അതോറിറ്റി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ വലിയ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിച്ചാൽ അത് ക്രമേണ ചെറു വാഹനങ്ങൾക്കും ബാധകമാക്കുമെന്ന ആശങ്കയറിയിച്ച നാട്ടുകാർ ഇത് അംഗീകരിച്ചില്ല.

Follow Us:
Download App:
  • android
  • ios