ശുചിമുറികളിൽ പോലും വെള്ളമില്ലാതെ വലയുകയാണ് അയ്യപ്പഭക്തർ. പമ്പയിലെ ശുചിമുറികളുടെ കോംപ്ലക്സിൽ ഒരിടം പോലും വൃത്തിയാക്കിയിട്ടില്ല. എല്ലാ ടോയ്‍ലറ്റുകളും ബ്ലോക്ക് ആയി കിടക്കുകയാണ്.
പമ്പ: പ്രളയത്തിൽ തകർന്ന പമ്പയും സന്നിധാനവും ഇതുവരെ പഴയ പടിയായിട്ടില്ല. മണ്ഡല-മകരവിളക്ക് കാലം വരികയാണെന്ന് നേരത്തേ അറിഞ്ഞിട്ടും ഇവയൊന്നും പുനർനിർമിക്കാനുള്ള ഒരു നടപടിയും ദേവസ്വംബോർഡോ സർക്കാരോ സ്വീകരിച്ചിട്ടില്ല.
ഇതരസംസ്ഥാനത്ത് നിന്ന് വന്ന അയ്യപ്പഭക്തരുടെ പ്രതികരണങ്ങൾ കാണാം. പമ്പയിലെ ടോയ്‍ലറ്റ് കോംപ്ലക്സുകളുടെ അടുത്ത് നിന്ന് ഞങ്ങളുടെ പ്രതിനിധി ആദർശ് ബേബി തയ്യാറാക്കിയ റിപ്പോർട്ട്.
