സോള്‍: ലോക രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ജപ്പാൻ കടൽ തീരത്തിനു സമീപമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരിക്കുന്നത്.

ഉത്തരകൊറിയ ഉയർത്തുന്ന ആണവ ഭീഷണി നേരിടുന്നതിനു ചൈനയുടെ സഹകരണം തേടുമെന്നും അവർ വിസമ്മതിച്ചാൽ ഏകപക്ഷീയ നടപടിക്ക് അമേരിക്ക തയാറാവുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.