സൈന്യത്തിന്റെ സ്ഥാപകദിനം ഉത്തര കൊറിയ സായുധ സൈനികാഭ്യാസത്തോടെ ആഘോഷിച്ചു. ഉത്തരകൊറിയന്‍ സൈനികാഭ്യാസത്തിനിടെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത നാവികാഭ്യാസം നടത്തി. അമേരിക്കന്‍ അന്തര്‍വാഹിനിയും കൊറിയന്‍ തീരത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ് 

ഉത്തരകൊറിയന്‍ സൈനികാഭ്യാസത്തിനിടെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത നാവികാഭ്യാസം നടത്തി. അമേരിക്കന്‍ അന്തര്‍വാഹിനി യു.എസ്.എസ് മിഷിഗണും കൊറിയന്‍ തീരത്തെത്തിയിട്ടുണ്ട്. സാധാരണ നടപടിക്രമം എന്നാണ് വിശദീകരണം. കാള്‍ വിന്‍സന്‍ യുദ്ധക്കപ്പലടക്കം മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ഉത്തര കൊറിയക്കെതിരെ ഒന്നിച്ചുനീങ്ങാനാണ് ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ ചര്‍ച്ചയിലുണ്ടായ തീരുമാനം. പ്രകോപമുമണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി ഉണ്ടായത് കഴിഞ്ഞയാഴ്ചയാണ്. ഉത്തരകൊറിയയെ ആക്രമിച്ചാല്‍ ദക്ഷിണ കൊറിയയിലാവും ഉത്തരകൊറിയ ആദ്യത്തെ ആക്രമണം നടത്തുക എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് കിട്ടിയിരിക്കുന്ന ഉപദേശം, പക്ഷേ അതവഗണിച്ച് മുന്നോട്ടുപോകാനാണോ ട്രംപിന്റെ തീരുമാനം എന്ന് ഇപ്പോഴും വ്യക്തമല്ല. ഉത്തരകൊറിയയില്‍ ഒരു ആണവപരീക്ഷണം ഏതുസമയവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.