മുതലക്കോടം: കടുത്ത ശ്വാസതടസവും, അസ്വസ്ഥതയുമായി എത്തിയ 58കാരിയുടെ മൂക്കിനുള്ളില്‍ നിന്ന് നാല് സെന്റീമീറ്റര്‍ നീളം വരുന്ന സ്ലൈഡ് പുറത്തെടുത്തു. മൂക്കിന്‍റെ ദ്വാരത്തില്‍(നാസാരന്ധ്രം) നിന്നാണ് തലയില്‍ കുത്തുന്ന സ്ലൈഡ് പുറത്തെടുത്തത്. 

ഹോളിഫാമിലി ആശുപത്രിയിലാണ് 58 കാരിയുടെ മൂക്കില്‍ നിന്ന് സ്ലൈഡ് പുറത്തെടുത്തത്. അബദ്ധത്തില്‍ സ്ലൈഡ് മൂക്കിനുള്ളില്‍ പോയി എന്ന് സംശയമുള്ളതായി ഡോക്ടറോട് രോഗി തന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ എക്‌സ് റേ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. 

എക്‌സ് റേയില്‍ മൂക്കിന്‍റെ വലത് വശത്തെ ദ്വാരത്തില്‍ സ്ലൈഡ് കണ്ടെത്തുകയായിരുന്നു. ഇഎന്‍ഡി സര്‍ജന്‍ ഡോ. പോള്‍ ആന്റണി എന്‍ഡോസ്‌കോപ്പിയിലൂടെ സ്ലൈഡ് പുറത്തെടുത്തത്. മൂക്കിനുള്ളില്‍ സ്ലൈഡ് പോലുള്ള സാധനങ്ങള്‍ എത്തുന്നത് വിരളമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.