ലാൻഡ് ഡെവലപ്മെന്‍റ്   പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്

കല്‍പറ്റ: മുസ്ലിംലീഗിന്‍റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണത്തിന് വീണ്ടും നിയമക്കുരുക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന്കാണിച്ച് നോട്ടീസ്.മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത് ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് ഈ മാസം ഒമ്പതിനാണ് നോട്ടീസ് നൽകിയത് 

Add Asianetnews as a Preferred SourcegooglePreferred

മുസ്ലിം ലീഗ് നോട്ടീസിന് മറുപടി നൽകി പത്തു വീടിന് നിർമ്മാണ അനുമതി കിട്ടിയിരുന്നു സാങ്കേതിക പ്രശ്നം മാത്രമെന്നും അപേക്ഷ നൽകിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു. മുസ്ലിം ലീഗ് ഭൂമിയിൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം തുടരുന്നു അഞ്ചു വീടുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത് പഞ്ചായത്ത് സെക്രട്ടറി ഇന്ന് സ്ഥലം സന്ദർശിക്കും