ഭരണ കക്ഷിയായ നാഗാ പീപിള്‍സ് ഫ്രണ്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

.60 അംഗ നിയമസഭയില്‍ 48 എന്‍പിഎഫ് എംഎല്‍എമാരാണ് ഉള്ളത്.നാല് ബിജെപി അംഗങ്ങളും എട്ട് സ്വതന്ത്രരുമാണ് ബാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമേര്‍പ്പെടുത്തിയ സെലിയാങിന്റെ തീരുമാനമാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.